SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

സി.ബി.എസ്.ഇ പരീക്ഷാ കരടായി: 10, 12 ക്ളാസിൽ രണ്ട് ബോർഡ് പരീക്ഷ

exams

ന്യൂഡൽഹി: സി.ബി.എസ്.സി 10, 12 ക്ളാസുകളിൽ 2026 അദ്ധ്യയന വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷ നടത്തുന്നതിനും വിദ്യാർത്ഥിയുടെ കഴിവ് അളക്കുന്ന തരത്തിൽ ചോദ്യപേപ്പറുകൾ പരിഷ്‌കരിക്കുന്നതിനുമുള്ള കരട് മാർഗരേഖ പുറത്തിറക്കി. 2026ലെ 10, 12 ബോർഡ് പരീക്ഷാ ടൈംടേബിളും പ്രഖ്യാപിച്ചു.

ട്യൂഷനെ ആശ്രയിക്കാതെ വിദ്യാർത്ഥികൾക്ക് കഴിവ് തെളിയിക്കാനും വിഷയം മനഃപാഠമാക്കാതെ പരീക്ഷയെഴുതാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ബുദ്ധിമുട്ടുള്ള വിഷയത്തിൽ രണ്ടു തവണ പരീക്ഷ എഴുതി കൂടുതൽ മാർക്ക് നേടാം. അടിസ്ഥാന അറിവുമായി പരീക്ഷ പാസാകാം

ഗണിതശാസ്ത്രം അടക്കം വിഷയങ്ങൾക്ക് അടിസ്ഥാന തല, ഉന്നത തല പരീക്ഷകൾ ഉണ്ടാകും. ചില വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയ്‌സ് ഉള്ള ഒബ്ജക്ടീവ് ടൈപ്പും വിവരണാത്മക തരത്തിലുള്ളതും ഉൾപ്പെടുത്തും.സെമസ്റ്റർ പരീക്ഷകളും ആലോചനയിൽ.

രണ്ട് ബോർഡ് പരീക്ഷയ്‌ക്കുള്ള ശുപാർശ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചു. പൊതുജനാഭിപ്രായം അനുസരിച്ച് ആവശ്യമായ മാറ്റം വരുത്തി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.

പാഠ പുസ്തകം മാറില്ല


# സിലബസിലും പാഠപുസ്‌തകങ്ങളിലും മാറ്റമില്ല.

എഴുതുന്ന വിഷയങ്ങൾ സെപ്‌തംബറിൽ അറിയിക്കണം. പട്ടിക സമർപ്പിച്ച ശേഷം വിഷയം മാറ്റാനാകില്ല.

രണ്ട് പരീക്ഷാ ഫീസും ഒന്നിച്ചടയ്‌ക്കണം. ഫീസ് വർദ്ധിക്കും. രണ്ടു പരീക്ഷയും ഒരേ കേന്ദ്രത്തിൽ എഴുതണം.

ഒന്നാം പരീക്ഷയുടെ ഫലം വന്നയുടൻ രണ്ടാമത്തെ പരീക്ഷ എഴുതുന്നുണ്ടോയെന്ന് തീരുമാനിക്കണം. എഴുതുന്നില്ലെങ്കിൽ ഫീസ് തിരികെ ലഭിക്കില്ല. സപ്ലിമെന്ററി പരീക്ഷകളായും പ്രവർത്തിക്കും.പ്രാദേശിക അവധിദിനങ്ങളിൽ പരീക്ഷ വരാം.മാറ്റിവയ്ക്കില്ല.

# മലയാളം അടക്കം പ്രാദേശിക വിഷയങ്ങളും, വിദേശ ഭാഷാ വിഷയങ്ങളും പ്രത്യേക ഗ്രൂപ്പിൽ. അവയുടെ പരീക്ഷ ഒരേ ദിവസം.
ഡാറ്റാ സയൻസ് അടക്കം വിഷയങ്ങൾക്ക് 2 മുതൽ 3 വരെ പരീക്ഷാദിവസങ്ങൾ.ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ചോദ്യപേപ്പറുകൾ തിരികെ വാങ്ങും. പ്രാക്‌ടിക്കൽ, ഇന്റേണൽ അസസ്മെന്റ് എന്നിവ ഒരിക്കൽ മാത്രം.


# ഒന്നാം പരീക്ഷാഫലത്തിനുശേഷം പാസിംഗ് സർട്ടിഫിക്കറ്റ് ലഭിക്കില്ല. രണ്ടാം പരീക്ഷ എഴുതുന്നില്ലെങ്കിൽ ഡിജിലോക്കറിൽ ലഭ്യമാകുന്ന ഫലം 11-ാം ക്ളാസ് പ്രവേശനത്തിന് ഉപയോഗിക്കാം.

ആദ്യ പരീക്ഷയിൽ യോഗ്യത നേടിയില്ലെങ്കിൽ രണ്ടാം പരീക്ഷയുടെ ഫലം നോക്കി പ്രവേശനം നൽകാം.

# മാർക്ക് ഷീറ്റ്/ പാസിംഗ് സർട്ടിഫിക്കറ്റിൽ ഒന്നും രണ്ടും പരീക്ഷാ മാർക്കും പ്രാക്ടിക്കൽ/ഇന്റേണൽ അസസ്‌മെന്റ് ഗ്രേഡുകളും ഉൾപ്പെടുത്തും. പാസാകാൻ അഞ്ച് വിഷയങ്ങളും ജയിക്കണം. രണ്ടാം പരീക്ഷയിൽ ഇംപ്രൂവ്‌മെന്റിന് അവസരം.
രണ്ടാം പരീക്ഷ മാത്രമെഴുതിയവർക്ക് അടുത്ത വർഷത്തെ ഒന്നാം പരീക്ഷ എഴുതാം. സിലബസ് മാറ്റത്തിന് വിധേയം.

2026ലെ 10, 12 പരീക്ഷാ

തിയതികൾ പ്രഖ്യാപിച്ചു

# ഒന്നാം പരീക്ഷ ഫെബ്രു. 17 മുതൽ മാർച്ച് 6വരെ

# രണ്ടാം പരീക്ഷ മേയ് 5 മുതൽ മേയ് 20 വരെ

ഫലം

ഒന്നാം ഘട്ടം: പത്താം ക്ലാസ് 2026 ഏപ്രിൽ 20, 12-ാം ക്ളാസ് മേയ് 20

രണ്ടാം ഘട്ടം: ജൂൺ 30.

എല്ലാ വർഷവും ഫെബ്രുവരി 15 ന് ശേഷമുള്ള ആദ്യ ചൊവ്വാഴ്ച മുതൽ പരീക്ഷകൾ ആരംഭിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360