SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

തുരങ്കത്തിന്റെ അറ്റത്തെത്തി: തൊഴിലാളികളെ കണ്ടെത്തിയില്ല

tunnel

 രക്ഷാപ്രവർത്തനം ദുഷ്കരം

ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകർണുലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി തുടരുന്നു. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് രക്ഷാപ്രവർത്തകർ തുരങ്കത്തിന് അറ്റത്ത് എത്തിയെങ്കിലും തൊഴിലാളികളെ കണ്ടെത്താനായില്ല. ചെളിയും അവശിഷ്ടങ്ങളുമാണ് പ്രധാന തടസം. 13.85 കിലോമീറ്ററുള്ളതിൽ 13.79 ഉം കടക്കാൻ എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, റാറ്റ് മൈനേഴ്സ് എന്നിവരടങ്ങുന്ന 20 അംഗ സംഘത്തിന്‌ സാധിച്ചു.

തെർമൽ ഫിഷിംഗ് ബോട്ടിന്റെ സഹായത്തോടെയാണ് അപകടം നടന്ന സ്ഥലത്ത് എത്തിയതെന്നാണ് റിപ്പോർട്ട്. സ്നിഫർ നായ്ക്കളെ എത്തിച്ച് തെരച്ചിൽ തുടർന്നേക്കും. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനം താത്കാലികമായി നിറുത്തിവച്ചിരുന്നു. വെള്ളവും ചെളിയും കുതിച്ചെത്തുകയും അപകട സാദ്ധ്യത വർദ്ധിക്കുകയും ചെയ്തതോടെയാണ് നിറുത്തിവച്ചത്. തുരങ്കത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതടക്കം പരിഗണിച്ച ശേഷം ശ്രദ്ധിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ശനിയാഴ്ചയാണ്

നാഗർകൂർണൂൽ ജില്ലയിലെ ദൊമലപെന്റയിൽ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.

രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. കുറച്ചുനാളുകളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ വീണ്ടും നിർമ്മാണം ആരംഭിക്കുകയായിരുന്നു.

സംഘത്തിന് തുരങ്കത്തിന്റെ അവസാന ഭാഗം വരെ എത്താൻ കഴിഞ്ഞു. പക്ഷേ അവിടെ അവശിഷ്ടങ്ങൾ കിടക്കുകയാണ്. എങ്ങനെ മുന്നോട്ട് പോകണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുന്നു'' –

വൈഭവ് ഗെയ്ക്വാദ്

നാഗർകർണുൽ

പൊലീസ് സൂപ്രണ്ട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360