SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

ഗിന്നസ് ബുക്കിൽ ഇടം നേടി കുംഭമേള നടത്തിപ്പ്

yogi

ന്യൂഡൽഹി : 66 കോടിയിൽപ്പരം ഭക്തർ പുണ്യസ്‌നാനം ചെയ്‌ത പ്രയാഗ്‌രാജ് കുംഭമേളയുടെ നടത്തിപ്പ് ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ്സിലും ഇടം പിടിച്ചു. മൂന്നു കാര്യങ്ങളിലാണ് റെക്കാഡ്. കുംഭമേള മേഖല 19,000 ശുചീകരണ തൊഴിലാളികൾ ഒരേസമയം വൃത്തിയാക്കിയതിനും, ഗംഗാനദിയുടെ നാലുഭാഗങ്ങളിൽ ഒരേസമയം 360ൽപ്പരം ചേർന്ന് വൃത്തിയാക്കിയതും, 10102 പേരുടെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ ചുവർ ചിത്രവുമാണ് ഗിന്നസ് ബുക്കിൽ കയറിയത്. 80 അടി നീളത്തിലും, 5 അടി വീതിയിലുമാണ് ചുവർ ചിത്രം തയ്യാറാക്കിയത്. സർട്ടിഫിക്കറ്റുകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവർ ഏറ്റുവാങ്ങി. പൊലീസ് സേനയെയും ശുചീകരണ തൊഴിലാളികളെയും കുംഭമേള നടത്തിപ്പിന് രാപകലില്ലാതെ പ്രയത്നിച്ച എല്ലാവരെയും ആദിത്യനാഥ് അഭിനന്ദിച്ചു. ജനുവരി 13ന് പൗഷ് പൗർണമി ദിനത്തിൽ ആരംഭിച്ച 45 ദിവസത്തെ കുംഭമേള, ബുധനാഴ്ചത്തെ ശിവരാത്രി പുണ്യസ്‌നാനത്തോടെയാണ് അവസാനിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360