SignIn
Kerala Kaumudi Online
Friday, 23 October 2026 6.44 PM IST

ഭോപ്പാൽ ദുരന്തം: അവശിഷ്‌ടം നീക്കൽ തടയണമെന്ന ആവശ്യം തള്ളി

s

ന്യൂഡൽഹി : ഭോപ്പാൽ വിഷവാതക ദുരന്തമേഖലയിലെ അവശിഷ്‌ടങ്ങൾ നീക്കുന്ന നടപടി തടയണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പ്രദേശവാസികളുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന് ആശങ്കപ്പെട്ടാണ് ഹർജി. വിദഗ്ദ്ധരടങ്ങിയ സമിതിയുടെ മേൽനോട്ടത്തിലാണ് 337 മെട്രിക് ടൺ വിഷമാലിന്യം നീക്കുകയും മറവുചെയ്യുകയും ചെയ്യുന്നതെന്ന് കോടതി വിലയിരുത്തി. സമിതിയിൽ ദേശീയ പരിസ്ഥിതി എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ,​ കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവരുള്ളത് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്,​ അഗസ്റ്രിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് കണക്കിലെടുത്തു. അവശിഷ്‌ടങ്ങൾ നീക്കുന്നതിനുള്ള ട്രയൽ റണ്ണിന് മദ്ധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതു ചോദ്യം ചെയ്‌ത് ഇൻഡോറിലെ ചിന്മയ മിശ്ര എന്ന വ്യക്തിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 1984 ‌ഡിസംബർ രണ്ടിനാണ് ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്‌ടറിയിൽ നിന്ന് മീഥൈൽ ഐസോ സയനേറ്റ് വാതകം ചോർന്ന് മൂവായിരത്തിൽപ്പരം ആൾക്കാർ മരിച്ചത്. ഒരുലക്ഷത്തോളം പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ബാധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360