SignIn
Kerala Kaumudi Online
Friday, 23 October 2026 12.04 PM IST

തെലങ്കാന തുരങ്ക അപകടം രക്ഷാപ്രവർത്തനത്തിന് റെയിൽവേയും

s

ഹൈദരാബാദ്: തെലങ്കാന നാഗർകുർണൂലിൽ തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ടു പേർക്കായുള്ള രക്ഷാപ്രവർത്തനം ഒമ്പതാം ദിവസവും തുടരുന്നു. രക്ഷാപ്രവർത്തന സംഘത്തിൽ ഇന്നലെ സൗത്ത് സെൻട്രൽ റെയിൽവേയും (എസ്‌.സി.ആർ) ചേർന്നു. റെയിൽവേ സംഘം അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി നൂതന കട്ടറുകൾ കൊണ്ടുവന്നാണ് രക്ഷാപ്രവർത്തനം

ആരംഭിച്ചത്. കൂടെ വ്യാഴാഴ്ച എത്തിയ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ജി.ആർ.ഐ) യൂണിറ്റും ചേർന്നിട്ടുണ്ട്. ഇരുമ്പിന്റെയും സ്റ്റീലിന്റെയും അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിന് തടസമായിരുന്നു. ഇത് നീക്കനാണ് റെയിൽവേയുടെ സംഘം എത്തിച്ചതെന്നും ജില്ലാ കളക്ടർ നാഗർ കുർണൂൽ പറഞ്ഞു.

അതേസമയം,ഒന്നിലധികം റെസ്ക്യൂ ടീമുകൾ ടണൽ ബോറിംഗ് മെഷീന്റെ (ടി.ബി.എം) ഭാഗവും മറ്റ് തടസങ്ങളും മാറ്റാൻ തുടങ്ങി. രക്ഷാപ്രവർത്തകർ തകർന്ന സ്ഥലത്ത് നിന്ന് അവസാന 50 മീറ്ററിലെത്താൻ കഴിഞ്ഞുവെങ്കിലും തൊഴിലാളികളെ കണ്ടെത്താനായില്ല. അതിനിടെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കുമെന്നും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തുരങ്കം പണി പുനരാരംഭിക്കുമെന്നും തെലങ്കാന മന്ത്രി ഉത്തം കുമാർ റെഡ്ഡി വീണ്ടും ആവർത്തിച്ചു. രക്ഷാപ്രവർത്തനത്തിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 200 പേരെ വിന്യസിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 22നാണ് നാഗർകൂർണൂൽ ജില്ലയിലെ ദൊമലപെന്റയിൽ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.

രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. കുറച്ചുനാളുകളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ വീണ്ടും നിർമ്മാണം ആരംഭിക്കുകയായിരുന്നു.

അതേസമയം, പ്രതിപക്ഷ ഭാരത് രാഷ്ട്ര സമിതിയുടെ (ബി.ആർ.എസ്) പ്രതിനിധി സംഘം ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ (എസ്എൽബിസി) ടണൽ സന്ദർശിച്ചു. ഇപ്പോഴത്തെ സംഭവത്തിന് കോൺഗ്രസ് സർക്കാർ മുൻ ബി.ആർ.എസ് ഭരണത്തെ കുറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ചു. മുൻ ജലസേചന മന്ത്രി ടി. ഹരീഷ് റാവുവിന്റെ നേതൃത്വത്തിൽ സംഘത്തെ പൊലീസ് ആദ്യം അനുവദിച്ചില്ലെങ്കിലും പ്രതിഷേധത്തിന് ശേഷം 10 അംഗങ്ങളെ തുരങ്കത്തിനുള്ളിലേക്ക് കടത്തിവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360