SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

ആന്ധ്രയിൽ ആശമാർക്ക് 1.5 ലക്ഷം രൂപ ഗ്രാറ്റുവിറ്റി

READ ENGLISH VERSION
aa

അമരാവതി: ആന്ധ്രാ പ്രദേശിലെ എൻ.ഡി.എ സർക്കാർ ആശാ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി പ്രഖ്യാപിച്ചു, വിരമിക്കൽ പ്രായം 60 ൽ നിന്ന് 62 അക്കി. 180 ദിവസത്തെ പ്രസവാവധിയും നൽകി.30 വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിക്കുമ്പോൾ ഓരോ ആശാ വർക്കർക്കും 1.5 ലക്ഷം രൂപ ലഭിക്കും.

ആശാ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണെന്ന് വാർത്താക്കുറിപ്പിൽ സർക്കാർ അറിയിച്ചു. 10,000 രൂപയാണ് ആന്ധ്രാപ്രദേശിലെ ആശാ വർക്ക‌ർമാരുടെ ഓണറേറിയം. കേരളത്തിലെ ആശാ വർക്കർമാരുടെ സമരത്തിനു നേരെ സർക്കാർ മുഖം തിരിക്കുമ്പോഴാണിത്.

ആശാ വർക്കർമാരുടെ ശമ്പളം, അവർക്ക് ലഭ്യമായ സൗകര്യങ്ങൾ, മറ്റ് സംസ്ഥാനങ്ങളിലെ അനുബന്ധ പ്രശ്നങ്ങൾ എന്നിവ പഠിച്ച് ഗ്രാറ്റുവിറ്റി നൽകുന്നതിനുള്ള രീതികൾ നിർദ്ദേശിക്കാൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു നേരത്തെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിരുന്നു. എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കിയത്. 42,752 ആശാ തൊഴിലാളികൾക്ക് ഈ നടപടികൾ പ്രയോജനപ്പെടും. നേരത്തെ പ്രസവാവധി സമയത്ത് വേതനം നൽകുന്നില്ലായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360