
ന്യൂഡൽഹി: അന്തരിച്ച പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതി സ്ഥലിലെ 900 ചതുരശ്ര മീറ്റർ സ്ഥലത്ത് സ്മാരകം നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം അംഗീകരിച്ച് കുടുംബം. കഴിഞ്ഞയാഴ്ച രാഷ്ട്രീയ സ്മൃതി സ്ഥൽ സന്ദർശിച്ച ശേഷമാണ് മൻമോഹൻസിംഗിന്റെ ഭാര്യ ഗുർഷരൺ കൗർ ഔദ്യോഗികമായി സമ്മതം അറിയിച്ച് കത്തയച്ചത്. കുടുംബത്തിന്റെ അനുവാദം ലഭിച്ചതിനാൽ ഇനി നിർദിഷ്ട ഭൂമി ഒരു ട്രസ്റ്റിന് കൈമാറും. സ്മാരക നിർമ്മാണത്തിനായി 25 ലക്ഷം രൂപയും അനുവദിക്കും. നിലവിൽ രാഷ്ട്രീയ സ്മൃതി സ്ഥൽ സമുച്ചയത്തിൽ വിവിധ നേതാക്കളുടെ 9 സമാധി സ്ഥലങ്ങളുണ്ട്. ഇവിടെ തന്നെയാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം പണിയുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |