SignIn
Kerala Kaumudi Online
Friday, 23 October 2026 10.35 AM IST

പ്രധാനമന്ത്രി മൗറീഷ്യസിൽ

m

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീൻ ചന്ദ്ര റൺ ഗുലാമിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. നാളെ മോദി അവിടുത്തെ ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായാകും. പ്രധാനമന്ത്രി മോദി മൗറീഷ്യസ് പ്രസിഡന്റ് ധരംബീർ ഗോഘൂൽ, പ്രധാനമന്ത്രി നവീൻ ചന്ദ്ര തുടങ്ങിയവരുമായി കൂടിക്കാഴ് ച നടത്തും. ഇന്ത്യൻ നാവികസേന കപ്പൽ, ഹെലികോപ്റ്റർ, വ്യോമസേനയുടെ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീം, നാവികസേന മാർച്ചിംഗ് സംഘം, എൻ.സി.സി കേഡറ്റുകൾ എന്നിവരും ആഘോഷത്തിൽ പങ്കെടുക്കും. മൗറീഷ്യസ് വളരെയടുത്ത അയൽരാജ്യവും ​ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന പങ്കാളിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള കവാടവുമാണെന്ന് യാത്ര തിരിക്കും മുൻപ് പ്രധാനമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360