
ബില്ലിന് അംഗീകാരം
ന്യൂഡൽഹി: റെയിൽവേ ബോർഡിന്റെ സ്വയംഭരണം ലക്ഷ്യമിടുന്ന റെയിൽവേ (ഭേദഗതി) ബിൽ രാജ്യസഭയിലും പാസായി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. ഭേദഗതിയിലൂടെ സർക്കാർ റെയിൽവേ ബോർഡിന്റെ നിയന്ത്രണം കൈക്കലാക്കുമെന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു.
1989 ലെ റെയിൽവേ നിയമത്തിന് കീഴിൽ റെയിൽവേ ബോർഡിനെ ഉൾപ്പെടുത്താനും നിയമന ഉത്തരവാദിത്വം കേന്ദ്രത്തിന് കൈമാറാനുമാണ് ബില്ലെന്ന് മന്ത്രി അശ്വനി വൈഷ്ണവ് വിശദീകരിച്ചു.
ബില്ലിന്റെ പ്രാധാന്യം: 1905-ലെ റെയിൽവേ ബോർഡ് നിയമം റദ്ദാക്കി അതിലെ വ്യവസ്ഥകൾ 1989ലെ റെയിൽവേ നിയമത്തിൽ ഉൾപ്പെടുത്തും. സ്വാതന്ത്ര്യത്തിനുമുമ്പ് പൊതുമരാമത്ത് വകുപ്പിന് കീഴിലായിരുന്ന റെയിൽവേയെ 1890ലെ നിയമത്തിലൂടെയാണ് വേർപെടുത്തിയത്. 1905ൽ റെയിൽവേ ബോർഡിനായി മറ്റൊരു നിയമം വന്നു. ബോർഡ് ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് 1905ലെ നിയമപ്രകാരം.
പുതിയ നിയമത്തിൽ 1989ലെ റെയിൽവേ നിയമത്തിലെ രണ്ടാം വകുപ്പ് ഭേദഗതി ചെയ്‌ത് റെയിൽവേ ബോർഡുമായി ബന്ധപ്പെട്ട പുതിയ അധ്യായം I-എ ചേർത്തു. കേന്ദ്ര നിർദ്ദേശ പ്രകാരം റെയിൽവേ ബോർഡിന് ചില അധികാരങ്ങൾ നൽകുന്നതിന് ഇതിൽ വ്യവസ്ഥയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |