
ന്യൂഡൽഹി: മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് യാത്രതിരിച്ച എയർഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് തിരിച്ചിറക്കി. അസർബെയ്ജാന്റെ ആകാശപരിധിയിലെത്തിയ ബോയിംഗ് 777 വിമാനമാണ് തിരികെ മുംബയിലെത്തിച്ച് പരിശോധന നടത്തിയത്. ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചതോടെ വൈകി തിരിച്ചു പറന്നു. മുംബയിൽ നിന്ന് ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് തിരിച്ചെത്തിച്ചത്. 303 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |