
മൂന്നുപേർ അറസ്റ്റിൽ
ന്യൂഡൽഹി : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടയാളെ കാണാൻ ഡൽഹിയിലെത്തിയ ബ്രിട്ടീഷ് വനിത ഹോട്ടലിൽ മാനഭംഗത്തിനിരയായി. മഹിപാൽപൂരിലാണ് സംഭവം. മൂന്നു പേരെ അറസ്റ്റ് ചെയ്‌തതായി ഡൽഹി പൊലീസ് അറിയിച്ചു. സാമൂഹ മാദ്ധ്യമ സുഹൃത്ത് കൈലാഷ് ഹോട്ടൽ മുറിയിൽ വച്ച് മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. കൈലാഷിന്റെ കൂട്ടാളിയായ വസീം ലൈംഗികാതിക്രമം നടത്തിയെന്നും ആരോപിച്ചു. ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ച് മോശമായി പെരുമാറിയ ഹൗസ് കീപ്പിംഗ് ജീവനക്കാരനും അറസ്റ്രിലായി.
മഹാരാഷ്ട്രയും ഗോവയും സന്ദർശിക്കാനാണ് മാർച്ച് ആദ്യവാരം ബ്രിട്ടീഷ് വനിത രാജ്യത്തെത്തിയത്. ഇൻസ്റ്റാഗ്രാം വഴി സൗഹൃദത്തിലായ യുവാവിനോട് ഗോവയിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ, ഡൽഹിക്ക് വരാനായിരുന്നു പ്രതിയുടെ നിർദ്ദേശം. തുടർന്ന് 11ന് ഡൽഹിയിലെത്തിയ വനിത യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി. കൂട്ടാളിക്കൊപ്പം എത്തിയ കൈലാഷ് വനിതക്കൊപ്പം മദ്യപിച്ചു. അന്നുരാത്രി മാനഭംഗത്തിനിരയാക്കിയെന്ന് വനിത പൊലീസിന് മൊഴി നൽകി. സംഭവം സംബന്ധിച്ച് പൊലീസ് ബ്രിട്ടീഷ് ഹൈകമ്മിഷന് വിവരം കൈമാറിയിട്ടുണ്ട്. ഒരുമാസം മുൻപാണ് ഇൻസ്റ്റഗ്രാം വഴി ഇരുവരും പരിചയപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |