
മുംബയ്: നാഗ്പുർ വിമാനത്താവളത്തിന്റെ റൺവേയിൽ നായയെ കണ്ടെന്ന സംശയത്തെത്തുടർന്ന് വിമാനം ലാൻഡ് ചെയ്യാനായില്ല.
മദ്ധ്യപ്രദേശിലെ ഭോപ്പാലിലേക്കു തിരിച്ചുവിട്ടു. ചൊവ്വാഴ്ച മുംബയിൽനിന്നുള്ള ഇൻഡിഗോ വിമാനം നാഗ്പുരിൽ ലാൻഡിംഗിനു ശ്രമിക്കവേയാണ് റൺവേയിൽ നായ ഉളളതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) റൂമിൽ അറിയിച്ചത്. ഉടനെ വിമാനം തിരിച്ചുവിട്ടു. ഉദ്യോഗസ്ഥൻ റൺവേ പരിശോധിച്ചെങ്കിലും നായയെയോ മറ്റു മൃഗങ്ങളെയോ കണ്ടെത്താനായില്ല. പിന്നീട് ഭോപ്പാലിൽനിന്ന് വിമാനം നാഗ്പൂരിലെത്തി. യാത്രക്കാർ പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |