
ന്യൂഡൽഹി : 1300 കോടിയുടെ അഴിമതി ആരോപണത്തിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുൻമന്ത്രി സത്യേന്ദർ ജെയ്‌ൻ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ രാഷ്ട്രപതി അനുമതി നൽകി. സർക്കാർ സ്‌കൂളുകളിലെ ക്ലാസ് മുറികൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ടാണിത്. ആംആദ്മി ഭരണക്കാലത്തെ നിർമ്മാണങ്ങളിൽ ക്രമക്കേടുകളുണ്ടെന്ന് സെൻട്രൽ വിജിലൻസ് കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |