
കൊൽക്കത്ത: ഹോളി ആഘോഷങ്ങൾക്കിടെ വെസ്റ്റ്ബംഗാളിൾ സംഘർഷം. തുടർന്ന് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
ബീർഭുംമിൽ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്. ക്രമസമാധാനം നിലനിറുത്താൻ വലിയ സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകളും പ്രചാരണങ്ങളും തടയാൻ ബീർഭും ജില്ലയിൽ സൈന്തിയ ടൗണിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്റർനെറ്റ് സംവിധാനവും വോയ്സ് ഓവർ ഇന്റർനെറ്റ് സംവിധാനവും താത്കാലികായി റദ്ദു ചെയ്തു. 17 വരെയാണ് റദ്ദ് ചെയ്തിരിക്കുന്നത്. വോയ്സ് കോളുകൾക്കോ എസ്.എം.എസ് അയക്കുന്നതിനോ തടസ്സമില്ല. പത്രമുൾപ്പെടെ മറ്റു വാർത്താ വിതരണ സംവിധാനങ്ങളും തടസ്സപ്പടില്ല. ഇന്റർനെറ്റ് നിരോധനത്തിൽ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി സംസ്ഥാന ഗവൺമെ ന്റെിനെ നിയമസഭയിൽ നിശിതമായി വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |