
ചിത്രദുർഗ: വിവാഹത്തലേന്നത്തെ സത്കാരത്തിൽ കുടിവെള്ള വിതരണത്തിലെ തർക്കം വധു- വരന്മാരുടെ ബന്ധുക്കൾ തമ്മിലുള്ള കൂട്ടയടിയിലെത്തി. ഇതിൽ പ്രകോപിതയായ വധു താലികെട്ടിൽ നിന്ന് പിന്മാറി. കർണാടക ചിത്രദുർഗയിലെ ഹിരിയൂർ നഗരത്തിൽ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് മുടങ്ങിയത്.
ദാവൺഗെരെ ജഗലൂരിൽ നിന്നുള്ള യുവാവും തുംകൂർ ചിരതഹള്ളിയിലെ യുവതിയും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ബംഗളൂരുവിലെ സോഫ്റ്റ്‌വെയർ കമ്പനിയിൽ ടെക്കിമാരാണ് ഇരുവരും.
വധുവിന്റെ വീട്ടിൽ ശനിയാഴ്ച വൈകിട്ടത്തെ സത്കാരത്തിന് വരന്റെ വീട്ടുകാരെത്തി. കുടിവെള്ളം ചോദിച്ചിട്ട് കാറ്ററിംഗ് ജീവനക്കാർ നൽകിയില്ലെന്ന പേരിൽ വരന്റെ ബന്ധുക്കളിലൊരാൾ വഴക്കിട്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇത് മറ്റുള്ളവർ ഏറ്റടുത്തതോടെ ഇരുകൂട്ടരും തമ്മിലുള്ള കൈയാങ്കളിയിലെത്തി. വഴക്കും അടിയും വെളുക്കുവോളം നീണ്ടു. ഗ്രാമപ്രമുഖർ ഇടപെട്ടാണ് ശാന്തരാക്കിയത്.
ഞായറാഴ്ച രാവിലെ 10.30നായിരുന്നു മുഹൂർത്തം. എന്നാൽ, പെൺകുട്ടി പ്രതിശ്രുത വരെനെ ഫോണിൽ വിളിച്ച് വിവാഹത്തിന് തയ്യാറല്ലെന്ന് അറിയിക്കുകയായിരുന്നു. കടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറാൻ വരന്റെ കുടുംബം അഭ്യർത്ഥിച്ചിട്ടും പെൺകുട്ടി വഴങ്ങിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |