
അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അഞ്ച് വർഷത്തിനിടെ നൽകിയ നികുതി 400 കോടി രൂപ. 2020 ഫെബ്രുവരി 5 മുതൽ 2025 ഫെബ്രുവരി 5 വരെയുള്ള കണക്കാണിത്. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് കണക്ക് പുറത്തുവിട്ടത്. 270 കോടി രൂപയും ജി.എസ്.ടിയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രദേശവാസികൾക്ക് തൊഴിൽ ലഭിച്ചു. ഭക്തരുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ പത്തിരട്ടി വർദ്ധനയുണ്ടായി. മഹാ കുംഭമേളയ്ക്കെത്തിയതിൽ 1.26 കോടി ഭക്തർ അയോദ്ധ്യയും സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |