
ന്യൂഡൽഹി : കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ജോയ്‌മല്യ ബാഗ്ചി സുപ്രീംകോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ, സുപ്രീംകോടതിയുടെ അംഗബലം 33 ആയി ഉയർന്നു. ഇനി ഒരു ഒഴിവ് മാത്രമാണ് നികത്താനുള്ളത്. 34 ജഡ്‌ജിമാരുടെ ആകെ അംഗബലമാണ് സുപ്രീംകോടതിക്ക് അനുവദിച്ചിട്ടുള്ളത്.
ചീഫ് ജസ്റ്റിസാകാൻ സാദ്ധ്യതയുള്ള മലയാളി ജഡ്‌ജി കെ.വി. വിശ്വനാഥൻ 2031മേയിൽ റിട്ടയറാകുന്നതോടെ, അടുത്ത ഊഴം ജോയ്‌മല്യ ബാഗ്ചിക്ക് ആയിരിക്കും. ജസ്റ്റിസ് അൽത്തമാസ് കബീറിന് ശേഷം കൽക്കട്ട ഹൈക്കോടതിയിൽ നിന്നുള്ള ജഡ്‌ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന സാഹചര്യമുണ്ടാകും. ആകെ ആറു വർഷത്തിലധികം സർവീസാണ് ബാഗ്ചിക്ക് സുപ്രീംകോടതിയിൽ ലഭിക്കുന്നത്.
2011 ജൂണിൽ ബാഗ്ചി കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായി. കുറച്ചുകാലം ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ പ്രവർത്തിച്ചെങ്കിലും വീണ്ടും കൽക്കട്ട ഹൈക്കോടതിയിലേക്ക് തിരിച്ചെത്തി. ഹൈക്കോടതി ജഡ്‌ജിമാരുടെ അഖിലേന്ത്യാ സീനിയോറിറ്റിയിൽ 11ാം സ്ഥാനത്തുള്ള ബാഗ്ചിയെ സീനിയോറിറ്രി മറികടന്നാണ് കൊളീജിയം ശുപാർശ ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |