SignIn
Kerala Kaumudi Online
Friday, 23 October 2026 2.22 PM IST

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാലംഘനം: ആർ.എസ്.എസ്

w

ബംഗളൂരു: മുസ്ലിം കരാറുകാർക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനം ചർച്ചയായിരിക്കെ മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർത്ത് ആർ.എസ്.എസ്. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനമാണെന്നും  അംഗീകരിക്കില്ലെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു. ആർ.എസ്.എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ അവസാന ദിവസം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ആർ അംബേദ്കർ എഴുതിയ ഭരണഘടനയിൽ മതാധിഷ്ഠിത സംവരണം അംഗീകരിക്കുന്നില്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണമാണ് വേണ്ടത്. സാമ്പത്തിക സംവരണം സ്വാഗതാർഹവും സാമൂഹ്യനീതിക്ക് അത്യന്താപേക്ഷിതവുമാണ്. മുസ്ലിങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുള്ള മഹാരാഷ്ട്ര,​ ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ ശ്രമം ഹൈക്കോടതിയും സുപ്രീംകോടതിയും എതിർത്തതാണ്-

ഹൊസബാലെ വ്യക്തമാക്കി.

ഭാരത്തിന്റെ സംസ്കാരത്തെ നശിപ്പിച്ച വ്യക്തിയാണ് ഔറംഗസേബ് എന്നും ഹൊസബലെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360