
ന്യൂഡൽഹി: രഹസ്യവിവരത്തെ തുടർന്ന് ഡൽഹിയിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ രാജ്യാന്തര സെക്സ് റാക്കറ്റിലെ ഏഴു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ, 10 നേപ്പാൾ സ്വദേശികൾ എന്നിവർ ഉൾപ്പെടെ 23 പേരെ മനുഷ്യക്കടത്തു സംഘത്തിൽ നിന്ന് മോചിപ്പിച്ചു. പഹാഡ്ഗഞ്ച് മേഖല കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. പെൺകുട്ടികളെയും യുവതികളെയും ചതിയിൽപ്പെടുത്തി വേശ്യാവൃത്തിക്കായി ഡൽഹിയിലെത്തിക്കുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നുമാണ് യുവതികളെ ഡൽഹിക്ക് കൊണ്ടുവരുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. നുർഷേദം ആലം, മുഹമ്മദ് റഹുൽ ആലം, അബ്ദുൾ മന്നാൻ, തൗസിഫ് റെക്സ, മുഹമ്മദ് ജാരുൾ, ഷമീം ആലം, മോനിഷ് എന്നിവരാണ് അറസ്റ്റിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |