
ന്യൂഡൽഹി : മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും മാനഭംഗമോ മാനഭംഗശ്രമമോ അല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ നിരീക്ഷണത്തിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. ഹർജി സമർപ്പിച്ച അഞ്ജലെ പാട്ടീലിന്റെ അഭിഭാഷകൻ കേന്ദ്രസർക്കാരിന്റെ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയെ കുറിച്ച് പരാമർശിച്ചപ്പോൾ, തങ്ങൾക്ക് ക്ലാസെടുക്കണ്ടേതില്ലെന്ന് കോടതി വിമർശിച്ചു. ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |