
ചെന്നെെ: സംവിധായകൻ ഭാരതിരാജയുടെ മകനും നടനും സംവിധായകനുമായ മനോജ് ഭാരതിരാജ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഒരാഴ്ച മുൻപ് മനോജ് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പതിനെട്ടോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1999ൽ ഭാരതിരാജ സംവിധാനം ചെയ്ത് 'താജ്മഹൽ' എന്ന സിനിമയിലൂടെയാണ് തമിഴിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജുന, ഈശ്വരൻ, വിരുമൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയരംഗത്തെത്തുന്നതിന് മുൻപ് മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ മാർഗഴി തിങ്കൾ എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളി നടിയായ നന്ദനയാണ് ഭാര്യ. മക്കൾ: ആർത്തിക, മതിവദാനി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |