SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

തമിഴ്നാട്ടിലും ആശമാർ സമരം തുടങ്ങി

sd

ചെന്നൈ: വേതന വർദ്ധന ഉൾപ്പെടെയുള്ള 9 ആവശ്യങ്ങൾ ഉന്നയിച്ച് തമിഴ്നാട്ടിൽ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരുടെ സമരം. വേതനം 26,000 രൂപയാക്കുക എന്നതാണ് ആവശ്യം. ഇപ്പോൾ 5,750 രൂപയാണ് ലഭിക്കുന്നത്. നീലഗിരിയിലും ദിണ്ടിഗലിലും ആരംഭിച്ച സമരം ചെന്നൈയിലേക്ക് വ്യാപിപ്പിക്കാനാണ് യൂണിയൻ ആലോചിക്കുന്നത്.

കേരളത്തിൽ ആശമാരുടെ സമരം 44 ദിവസം ആയപ്പോഴാണ തമിഴ്നാട്ടിലെ സമരം. സംസ്ഥാന സർക്കാരിനെതിരെയാണ് കേരളത്തിൽ സമരം നടക്കുന്നതെങ്കിൽ തമിഴ്നാട്ടിലെ ആശ വർക്കർമാരുടെ സംഘടന കേന്ദ്ര സർക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്.

10 വർഷം സേവനം പൂർത്തിയാക്കിയവർക്ക് ആരോഗ്യവകുപ്പിൽ ജോലി നൽകുക, 24 മണിക്കൂറും ജോലിയെടുപ്പിക്കുന്നതു നിർത്തലാക്കുക, ഗ്രാറ്റുവിറ്റി, പി.എഫ്, ഇ.എസ്.ഐ എന്നിവ ഏർപ്പെടുത്തുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഊട്ടിയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് കളക്ടറേറ്റ് വളപ്പിലേക്കു തള്ളിക്കയറാൻ ശ്രമിച്ച 109 പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സി.ഐ.ടി.യു നേതാവ് സീതാലക്ഷ്മി ഉൾപ്പെടെ അറസ്റ്റിലായി. ദിണ്ടിഗലിൽ ജില്ലാ സെക്രട്ടറി പിച്ചമ്മാളിന്റെ നേതൃത്വത്തിലാണ് സമരം.

കേരളത്തിൽ 13,000 രൂപ വരെ ആശാവർക്കർമാർക്ക് ലഭിക്കുമ്പോൾ തമിഴ്നാട്ടിലെ വെറും 5750 രൂപ മാത്രം ലഭിക്കുന്നതു നീതിനിഷേധമാണെന്ന് ഇവർ പറയുന്നു. മാത്രമല്ല, ഏതാനും നാൾ മുമ്പ് ആന്ധ്രയിൽ ആശമാരുടെ വേതനം 10,000 ആക്കി വർദ്ധിപ്പിച്ചതിനൊപ്പം 1.5 ലക്ഷം രൂപ ഗ്രാറ്റുവിറ്രി നൽകുമെന്നും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360