
മുംബയ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ ജാമ്യം തേടി പ്രതി മൊഹമ്മദ് ഷെരീഫുൾ ഇസ്ലാം. തനിക്കെതിരെ വ്യാജ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു. ജനുവരി 16നാണ് സെയ്ഫ് അലി ഖാന് ബാന്ദ്രയിലെ വീട്ടിൽവച്ച് ആറ് തവണ കുത്തേൽക്കുന്നത്. ഷെരീഫുൾ ഇസ്ലാമിനും സെയ്ഫിന്റെ വസതിയിലെ സി.സി ടിവിയിൽ പതിഞ്ഞയാൾക്കും തമ്മിൽ സാമ്യമില്ലെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |