SignIn
Kerala Kaumudi Online
Friday, 23 October 2026 4.38 PM IST

ഒഡീഷ ട്രെയിൻ അപകടം; ഒരു മരണം, 25 പേർക്ക് പരുക്ക്

e

ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ ബംഗളൂരു-കാമാഖ്യ എക്‌സ്‌പ്രസിന്റെ 11 എസി ബോഗികൾ പാളം തെറ്റി. അപകടത്തിൽ ഒരാൾ മരിച്ചു. 7 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11.45ന് മംഗുളിക്ക് സമീപമുള്ള നിർഗുണ്ടിയിലാണ് അപകടം ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), 150ഓളം ഫയർഫോഴ്സ്, ഒഡീഷ ദുരന്ത റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒ‌.ഡി‌.ആർ‌.എഫ്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കൂടാതെ യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിനും അധികൃതർ സജ്ജമാക്കുകയും ചെയ്തു.

ബംഗളൂരുവിൽ നിന്ന് ആസാമിലെ ഗുവഹാട്ടിയിലുള്ള കാമാഖ്യ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ മിശ്ര പറഞ്ഞു. മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് മൂന്ന് ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടുകയും അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . ധൗലി എക്സ്പ്രസ്, നീലാചൽ എക്സ്പ്രസ്, പുരുലിയ എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടത്. ഹെൽപ് ഡെസ്ക് നമ്പറുകൾ-8455885999, 8991124238.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360