
കുളു: ഹിമാചൽ പ്രദേശിലെ കുളുവിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറു മരണം. അഞ്ചു പേർക്ക് പരിക്ക്. ഇവരെ ജാരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്ന് വിനോദ സഞ്ചാരികളും വഴിയോര കച്ചവടക്കാരനും കാർ ഡ്രൈവറും ഉൾപ്പെടുന്നു. വൈകിട്ട് അഞ്ചു മണിയോടെ പ്രദേശത്തെ ഗുരുദ്വാരക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകൾ അതിനിടയിൽ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ജാരിയിൽ നിന്നുള്ള അഗ്നിശമനസേന യൂണിറ്റ് അപകട സ്ഥലത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |