
ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രസർക്കാർ, മെയ്തി-കുക്കി സമുദായ നേതാക്കളുമായി ഡൽഹിയിൽ നടത്തിയ ചർച്ച ധാരണയാകാതെ പിരിഞ്ഞു. പ്രമേയത്തിൽ ഒപ്പിടാൻ കുക്കി സോ കൗൺസിൽ തയ്യാറായില്ല. ഇന്റലിജൻസ് ബ്യൂറൊ മുൻ സ്പെഷ്യൽ ഡയറക്ടർ എ.കെ. മിശ്രയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സമാധാനം കൊണ്ടുവരാനുള്ള നടപടികൾക്കായി തയ്യാറാക്കിയ പ്രമേയത്തിന്റെ പകർപ്പ് ഇരു വിഭാഗങ്ങൾക്കും നൽകി. ചർച്ചകൾ ഇനിയും തുടരും. യോഗം നാലു മണിക്കൂർ നീണ്ടു. മെയ്തി വിഭാഗത്തിൽ നിന്ന് ആറു പ്രതിനിധികളും, കുക്കി വിഭാഗത്തിൽ നിന്ന് എട്ടു പേരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |