
ന്യൂഡൽഹി: ദ്വിദിന എ.ഐ.സി.സി സമ്മേളനത്തിന് അഹമ്മദാബാദിലെത്തിയ കോൺഗ്രസ് നേതൃത്വം ഇന്നലെ വൈകിട്ട് സബർമതി ആശ്രമത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും എത്തിയിരുന്നു. അതേസമയം, നേതാക്കളായ പി. ചിദംബരം,ദിഗ് വിജയ് സിംഗ് എന്നിവർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. അഹമ്മദാബാദിലെ കടുത്ത ചൂടാണ് ആരോഗ്യ പ്രശനമുണ്ടാക്കിയതെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |