SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ഇളമൈ ഇതോ.. 5 കോടി ആവശ്യപ്പെട്ട് അജിത് ചിത്രത്തിന് ഇളയരാജയുടെ നോട്ടീസ്‌

h

ചെന്നൈ: അജിത്തിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ നിർമ്മാതാവിന് വക്കീൽ നോട്ടീസയച്ച് സംഗീത സംവിധായകൻ ഇളയരാജ. അഞ്ച് കോടി രൂപയാണ് ആവശ്യപ്പെട്ടത്. തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ചെന്ന് ഇളയരാജ നോട്ടീസിൽ ആരോപിച്ചു. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച ‘ഗുഡ് ബാഡ് അഗ്ലി’ കഴിഞ്ഞ 5നാണ് റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രനാണ് സംവിധായകൻ. ഒത്ത രൂപയും ദാരേൻ..., എൻ ജോഡി മഞ്ഞക്ക് കുരുവി..., ഇളമൈ ഇതോ,ഇത‌ോ...’ എന്നീ ഗാനങ്ങൾ തന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിൽ ഉപയോഗിച്ചതെന്ന് ഇളയരാജ ആരോപിക്കുന്നു. ചിത്രത്തിൽ നിന്ന് മൂന്നു ഗാനങ്ങളും നീക്കം ചെയ്യാൻ ഏഴു ദിവസത്തെ സമയം നൽകിയിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു.

ഏഴു ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിനെതിരെയും ഇളയരാജ വക്കീൽ നോട്ടീസയച്ചിരുന്നു. 'കൺമണി അൻപോടു കാതലൻ' എന്ന ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360