SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

ഓപ്പറേഷൻ സിന്ദൂർ: മോദി നൽകിയ പേര്

rf

ന്യൂഡൽഹി : പഹൽഗാമിൽ ഇന്ത്യൻ സ്ത്രീകളുടെ സിന്ദൂരം മായ്ച്ച പാക് ഭീകരതയ്‌ക്കുള്ള തിരിച്ചടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പേരിട്ടു - 'ഓപ്പറേഷൻ സിന്ദൂർ'. ഹൈന്ദവ വിശ്വാസ പ്രകാരം വൈവാഹിക ജീവിതത്തിന്റെ അടയാളമാണ് സ്ത്രീകളുടെ സിന്ദൂരമണിയൽ. അതിൽ തൊട്ട ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള ഇന്ത്യയുടെ സൈനിക നീക്കത്തിന് ഇതിൽപ്പരം അനുയോജ്യമായ പേര് മറ്റൊന്നുമില്ല.

പേര് ഒറ്റ മനസോടെ, വികാരത്തോടെ രാജ്യം ഏറ്രെടുത്തു. കൊല്ലപ്പെട്ടവരുടെ ഭാര്യമാർ മാത്രമല്ല ഭാരത പുത്രിമാരാകെ ആനന്ദകണ്ണീ‍ർ പൊഴിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ പരക്കെ പ്രകീർത്തിക്കപ്പെട്ടു. കൊല്ലപ്പെട്ടവർക്കുള്ള ആദരാജ്ഞലിയെന്ന് ചിലർ കുറിച്ചു. പേര് തന്നെ സന്ദേശമാകുന്ന കാഴ്ചയാണ് കണ്ടത്. നിരപരാധികളും നിസഹായരുമായ 26 പേരെ കൊലപ്പെടുത്തി കുടുംബങ്ങളെ അനാഥമാക്കിയവരെ തിരഞ്ഞുപിടിച്ച് തീർക്കുമെന്നാണ് രാജ്യത്തിന്റെ പ്രഖ്യാപിത നിലപാട്. ആക്രമണം നടത്തിയവരെയും ആസൂത്രണം ചെയ്‌തവരെയും കണ്ടെത്തി നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പു നൽകിയിരുന്നു.

പേര് മോദി തിരഞ്ഞെടുത്തതും പാക്കിസ്ഥാന് നേരിട്ട് സന്ദേശമാകണമെന്ന കണക്കുകൂട്ടലിലാണ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിനരികെ ഭാര്യ ഹിമാൻഷി നിസഹായയായി ഇരിക്കുന്ന ചിത്രം രാജ്യത്തിന്റെ വേദനയായിരുന്നു. ഇരകൾക്കും കുടുംബത്തിനും സമ്പൂർണ നീതി ലഭ്യമാക്കാൻ, പാക് ഭീകരതയ്‌ക്ക് കടിഞ്ഞാണിടും വരെ ഓപ്പറേഷൻ സിന്ദൂർ തുടരാനാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, OPERATION SINDOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360