SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ബില്ലിൽ സമയപരിധി എങ്ങനെ നിശ്ചയിച്ചു? 14 ചോദ്യങ്ങൾക്ക് ഉത്തരം വേണം, സുപ്രീംകോടതിയോട് രാഷ്ട്രപതി

READ ENGLISH VERSION

f



 സവിശേഷാധികാരം പ്രയോഗിച്ചു

ന്യൂഡൽഹി : നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതെങ്ങനെയെന്നതു സംബന്ധിച്ച് സുപ്രീംകോടതിയോട് രാഷ്ട്രപതി ദ്രൗപദി മുർമു വിശദീകരണം തേടി. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീംകോടതിയോട് അഭിപ്രായം തേടാം. ഈ സവിശേഷാധികാരമാണ് പ്രയോഗിച്ചത്. 14 ചോദ്യങ്ങൾക്ക് ഉത്തരം തേടിയിട്ടുണ്ട്.

രാജ്യത്തിന്റെ ഫെഡറൽ ഘടന, അധികാരവിഭജനം, ഭരണഘടനാധികാരം എന്നിവയുമായി ബന്ധപ്പെട്ടവയാണ് നിർണായക ചോദ്യങ്ങൾ. 14ൽപ്പരം തവണ രാഷ്ട്രപതിമാർ സുപ്രീംകോടതിയോട് പല കേസുകളിലും അഭിപ്രായം തേടിയിട്ടുണ്ട്. ഇത്തവണ സംസ്ഥാനങ്ങളും ഗവർണ‌ർമാരും തമ്മിലുള്ള പോരിലാണെന്നതാണ് ശ്രദ്ധേയം. തമിഴ്നാടിന്റെ കേസിലായിരുന്നു സുപ്രീംകോടതി വിധിയുണ്ടായത്. കേരളത്തിനും ബാധകമാണോയെന്ന് പരിശോധിക്കുമന്നും പിന്നീട് പറഞ്ഞു.

റഫറൻസ് അധികാരം രാഷ്ട്രപതി പ്രയോഗിച്ചത് കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചാണെന്നാണ് സൂചന. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും നിയമ മന്ത്രി അർജുൻ റാം മേഘ്‌വാളും രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു. വിധിയെ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ നിശിതമായി വിമർശിച്ചിരുന്നു.

ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ച മേയ് 13നാണ് റഫറൻസ് സുപ്രീംകോടതിക്ക് അയച്ചിരിക്കുന്നത്. പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. വിശാലബെഞ്ച് രൂപീകരിച്ച് ചോദ്യങ്ങൾ പരിശോധിക്കാനും സാദ്ധ്യതയുണ്ട്.

മറുപടി വേണ്ട

ചോദ്യങ്ങൾ

1. ബില്ലുകൾ ഗവർണറുടെ മുന്നിലെത്തുമ്പോൾ ഭരണഘടന പ്രകാരം എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയും ?

2. ഭരണഘടന നൽകിയിട്ടുള്ള അധികാരം മുന്നിലുള്ളപ്പോൾ മന്ത്രിസഭയുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണോ?

3. അനുച്ഛേദം 200 പ്രകാരം ബില്ലുകളിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർ വിവേചനാധികാരം പ്രയോഗിക്കുന്നത് നിയമവിധേയമാണോ?

4. ഗവർണറുടെ നടപടികൾക്ക് അനുച്ഛേദം 361 പ്രകാരം ഭരണഘടനാ പരിരക്ഷയും ജുഡിഷ്യൽ പരിശോധനയ്‌ക്ക് വിലക്കുമുണ്ടോ?

5. ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് ഭരണഘടനയിൽ സമയപരിധിയില്ലെങ്കിൽ ജുഡിഷ്യൽ ഉത്തരവിലൂടെ നിശ്ചയിക്കാൻ കഴിയുമോ?

6. ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതി വിവേചനാധികാരം പ്രയോഗിക്കുന്നത് നിയമവിധേയമാണോ?

7. തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡിഷ്യൽ ഉത്തരവിലൂടെ അതിന് കഴിയുമോ ?

8. ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വന്നാൽ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം ആരായേണ്ടതുണ്ടോ?

9. ബിൽ നിയമമാകും മുൻപ് ഉള്ളടക്കം പരിശോധിച്ച് ഉത്തരവിടാൻ കോടതികൾക്ക് അധികാരമുണ്ടോ?

10. 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം രാഷ്ട്രപതിയുടെയോ ഗവർണറുടെയോ തീരുമാനത്തിനെതിരെ പ്രയോഗിക്കാൻ കഴിയുമോ?​

11. ഗവർണറുടെ അനുമതിയില്ലാതെയുള്ള നിയമം നിലനിൽക്കുന്നതാണോ?​

12. ഭരണഘടനാ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നമുയ‌ർന്നാൽ കുറഞ്ഞത് അഞ്ച് ജഡ്‌ജിമാരടങ്ങുന്ന ബെഞ്ചിലേക്ക് വിടേണ്ടതല്ലേ?​

13. 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ?

​

14. കേന്ദ്ര - സംസ്ഥാന തർക്കം പരിഹരിക്കാൻ അനുച്ഛേദം 131 പ്രകാരം ലഭിക്കുന്ന ഹർജി മുഖേന മാത്രമല്ലേ സാധിക്കുകയുള്ളൂ?​​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PRESIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360