SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

f

കൊൽക്കത്ത: കുറച്ചുനാളത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദ ബോസ് ആശുപത്രി വിട്ട് രാജ്ഭവനിലേക്ക് മടങ്ങി. മുർഷിദാബാദ്, മാൽഡ ജില്ലകളിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങവെ തോൾവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഗവർണറെ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം വീണ്ടെടുത്തശേഷം രാജ്ഭവനിലെത്തിയ ഗവർണർ, തന്റെ ആരോഗ്യസ്ഥിതി നിരന്തരം അന്വേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360