SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

കന്നടയുടെ ഉത്ഭവം തമിഴിൽനിന്ന്, കമല ഹാസനെതിരെ വൻ പ്രതിഷേധം

READ ENGLISH VERSION
f

ചെന്നൈ: തമിഴിൽ നിന്നാണ് കന്നട ഉത്ഭവിച്ചതെന്ന നടൻ കമല ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വൻ പ്രതിഷേധം. ചെന്നൈയിൽ പുതിയ സിനിമ 'തഗ് ലൈഫി"ന്റെ റിലീസിനോട് അനുബന്ധിച്ചുനടന്ന പരിപാടിയിൽ നടത്തിയ പരാമർശമാണ് വിവാദമായത്. 'നിങ്ങളുടെ ഭാഷ (കന്നട) തമിഴിൽ നിന്ന് പിറന്നതാണ്" എന്നാണ് പറഞ്ഞത്. പിന്നാലെ രൂക്ഷ വിമർശനമാണുയർന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ നിരവധിപേർ വിയോജിപ്പുമായി രംഗത്തെത്തി. കർണാടക ബി.ജെ.പി അദ്ധ്യക്ഷനും കന്നട അനുകൂല സംഘടനകളും പ്രതിഷേധമറിയിച്ചു. ബംഗളൂരുവിൽ വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കമല ഹാസന്റെ പുതിയ സിനിമ തഗ് ലൈഫ് പുറത്തിറങ്ങാനിരിക്കെയാണ് വിവാദം. സിനിമാ പോസ്റ്ററുകൾ കീറിയെറിഞ്ഞാണ് പലയിടത്തും പ്രതിഷേധിച്ചത്. തന്റെ പരാമർശം തെറ്റിദ്ധരിച്ചതാണെന്ന് പിന്നീട് കമലഹാസൻ പ്രതികരിച്ചു.

' ഉയിരേ ഉറവേ തമിഴേ" (എന്റെ ജീവിതവും കുടുംബവും തമിഴ് ഭാഷയാണ്)​ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കന്നട നടൻ ശിവരാജ് കുമാറും ചടങ്ങിൽ പങ്കെടുത്തു. . 'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞുതുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നട) തമിഴിൽ നിന്ന് പിറന്നതാണ്, അതിനാൽ നിങ്ങളും ഇതിൽ ഉൾപ്പെടുന്നു.' എന്നായിരുന്നു പരാമർശം.

സംസ്‌കാരമില്ലാത്ത പെരുമാറ്റമാണ് നടന്റേതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ പ്രതികരിച്ചു. 'കന്നടയെ അദ്ദേഹം അപമാനിച്ചു. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി നടൻ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നടയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഉദാഹരണമാണ്. കമല ഹാസൻ മാപ്പ് പറയണം". -അദ്ദേഹം ആവശ്യപ്പെട്ടു. തഗ് ലൈഫ് ജൂൺ 5ന് തിയേറ്ററുകളിൽ എത്തും.

കന്നടയുടെ ചരിത്രത്തെക്കുറിച്ച് കമൽ ഹാസന് അറിയില്ല.

കന്നടയ്ക്ക് ഒരു ചരിത്രമുണ്ട്. പാവം കമൽ ഹാസന് അതിനെക്കുറിച്ച് അറിയില്ല.

-സിദ്ധരാമയ്യ,​

കർണാടക മുഖ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360