SignIn
Kerala Kaumudi Online
Thursday, 22 October 2026 4.44 PM IST

പ്രണയ സാഫല്യത്തിൽ റിങ്കുവും പ്രിയയും

priya-saroj

ലക്നൗ: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിനും ലോക്‌സഭയിലെ പ്രായം കുറഞ്ഞ എം.പി പ്രിയ സരോജിനും പ്രണയ സാഫല്യം. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് അനുമതി നൽകി. വിവാഹനിശ്ചയം എട്ടിന് വാരാണസിയിൽ നടക്കുമെന്ന് പ്രിയയുടെ പിതാവും ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി എം.എൽ.എയുമായ തൂഫാനി സരോജ് അറിയിച്ചു.

വിവാഹനിശ്ചയത്തിനായി ഐ.പി.എൽ സീസൺ കഴിയാൻ കാത്തിരിക്കുകയായിരുന്നു വീട്ടുകാർ. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനായാണ് റിങ്കു കളിച്ചത്. വിവാഹം നവംബറിൽ. 28കാരനായ റിങ്കുവും 25കാരിയായ പ്രയയും ഒരുവർഷമായി പ്രണയത്തിലായിരുന്നു. തൂഫാനി സരോജാണ് വിവാഹത്തിന് മുൻകൈയെടുത്തത്.

കൊൽക്കത്തയെ കാത്ത റിങ്കു

  • അലിഗഡിലെ ചുമട്ടുതൊഴിലാളിയുടെ മകൻ
  • 2023 ഐ.പി.എൽ ഫൈനലിൽ അവസാന ഓവറിൽ അഞ്ച് സിക്സുകൾ പറത്തി കൊൽക്കത്തയ്ക്ക് കിരീടം നേടിക്കാെടുത്തു
  • ഇന്ത്യയ്ക്ക് വേണ്ടി 33 ട്വന്റി-20കളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
  • ഈ സീസണിലും കൊൽക്കത്ത ടീമിലുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ബി.ജെ.പിയെ വീഴ്‌ത്തിയ പ്രിയ

  • ഉത്തർപ്രദേശിലെ മച്ചലിഷെഹറിൽ നിന്ന് 2024ലാണ് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ ലോക്സഭയിലെത്തി
  • നിയമബിരുദധാരി. പ്രിയ സുപ്രീംകോടതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് ലോക്സഭയിലേക്ക് മത്സരിച്ചത്
  • സീനിയർ ബി.ജെ.പി നേതാവ് ബി.പി. സരോജിനെ 35,000 വോട്ടുകൾക്കാണ് പ്രിയ തോൽപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, PRIYA SAROJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360