SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

ഏറ്റുമുട്ടൽ: തലയ്ക്ക് 40 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവിനെ വധിച്ചു

jk

റായ്പൂർ: ബീജാപൂരിൽ ഇന്നലെയുണ്ടായ ഏറ്രുമുട്ടലിൽ മാവോയിസ്റ്റ് നേതാവിനെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഢ് പൊലീസ് തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ടിരുന്ന നിരോധിത സംഘടനയായ സി.പി.ഐ-മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഗൗതം എന്ന സുധാകറിനെയാണ് വധിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിലെ വനമേഖലയിൽ സുരക്ഷാസേനയുടെ സംയുക്ത സംഘം മവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. ഈ പ്രദേശം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ്. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ്, ഛത്തീസ്ഗഢ് പൊലീസിന്റെ രണ്ട് യൂണിറ്റുകൾ, കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ-സി.ആർ.പി.എഫിന്റെ ഒരു എലൈറ്റ് യൂണിറ്റ്) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഇന്നലെ പുലർച്ചെ മുതൽ സ്ഥലത്ത് വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാസേനയെ കണ്ടതോടെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് തെരച്ചിൽ ശക്തമാക്കി. മറ്റു ചില മാവോയിസ്റ്റ് നേതാക്കളും പ്രദേശത്ത് ഉള്ളതായി സൂചനയുണ്ട്.

സി.പി.ഐ - മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ ഛത്തീസ്ഗ‍ഢിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞമാസം സുരക്ഷാസേന വധിച്ചിരുന്നു. ഛത്തീസ്ഗഢിൽ ഇക്കൊല്ലം ഇതുവരെ ഇരുന്നൂറിലധികം മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360