SignIn
Kerala Kaumudi Online
Thursday, 22 October 2026 11.04 PM IST

അസാധാരണ കേസിൽ മതി സി.ബി.ഐ: സുപ്രീംകോടതി

READ ENGLISH VERSION
sc

ന്യൂഡൽഹി: അസാധാരണ കേസുകളിൽ മാത്രമേ ഹൈക്കോടതികൾ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ പാടുള്ളൂവെന്ന് സുപ്രീംകോടതി. ഉത്തർപ്രദേശിലെ നിയമസഭാ സെക്രട്ടേറിയറ്റിലേക്കുള്ള റിക്രൂട്ട്മെന്റിൽ ക്രമക്കേട് ആരോപിച്ച ഹർജികളിൽ,​ അലഹബാദ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നടപടി സുപ്രീംകോടതി റദ്ദാക്കി.

സി.ബി.ഐ അന്വേഷണമെന്നത് അപൂർവ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട അസാധാരണ നടപടിയാണ്. അവസാന ആശ്രയമെന്ന നിലയ്‌ക്കാണ് കാണേണ്ടത്. സംസ്ഥാന ഏജൻസികളുടെ സംശയകരമായ നിലപാടുകളും വീഴ്ചകളും, മൗലികാവകാശം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം, രാജ്യതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ഉയർന്നാൽ ഉത്തരവിടാം. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി,​വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360