SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

ഡിറ്റ്‌വാ : തമിഴ്നാട്ടിൽ മൂന്ന് മരണം: ശ്രീലങ്കയിൽ മരണം 212 ആയി

srilanka

ചെന്നൈ: ഡിറ്ര്‌വാ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു. തൂത്തുക്കുടിയിലും തഞ്ചാവൂരിലും വീടിന്റെ മതിലിടിഞ്ഞുവീണാണ് രണ്ട് പേർ മരിച്ചത്. മയിലാടുതുറൈയിൽ വൈദ്യുതാഘാതമേറ്റ് യുവാവും മരിച്ചു.

ചെന്നൈയിൽ നിന്നുള്ള 50ലധികം വിമാന സർവീസുകൾ റദ്ദാക്കി. തൂത്തുക്കുടി വിമാനത്താവളത്തിന്റെ റൺവേയിലും വെള്ളം കയറി. 57,​000 ഹെക്ടറിലെ കൃഷി നശിച്ചു.

തീരദേശ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉൾപ്പെടെ വടക്കൻ ജില്ലകളിലും മഴയാണ്. ആന്ധ്രാപ്രദേശിലും പുതുച്ചേരിയിലും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്. അടുത്ത ദിവസത്തോടെ ഡിറ്റ്‌വയുടെ ശക്തി കുറഞ്ഞേക്കും. ആന്ധ്ര തീരത്തേക്ക് നീങ്ങും.

അതേസമയം, ശ്രീലങ്കയിൽ മരിച്ചവരുടെയെണ്ണം 212 ആയി. കാണാതായവർ 218. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും പ്രളയ ഭീതി നിലനിൽക്കുന്നു. 700ലധികം വീടുകൾ തകർന്നു.

ഏഷ്യൻ രാജ്യങ്ങളിൽ 820 മരണം

ശ്രീലങ്കയടക്കം നാല് ഏഷ്യൻ രാജ്യങ്ങളിൽ ഒരാഴ്ചയ്ക്കിടെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവർ 820. മലാക്ക കടലിടുക്കിൽ രൂപംകൊണ്ട സെന്യാർ ചുഴലിക്കാറ്റിൽ ഇൻഡോനേഷ്യയിൽ 435 പേരും തായ്‌ലൻഡിൽ 170 പേരും മലേഷ്യയിൽ മൂന്ന് പേരും മരിച്ചു. 56 ലക്ഷം പേരെ ദുരിതം ബാധിച്ചു


കൈത്താങ്ങായി ഇന്ത്യ

ശ്രീലങ്കയിൽ ഇന്ത്യയുടെ 'ഓപ്പറേഷൻ സാഗർ ബന്ധു" ദൗത്യം തുടരുന്നു. ഐ.എൻ.എസ് വിക്രാന്തിൽ നിന്നുള്ള ചേതക് ഹെലികോപ്‌റ്ററുകൾ നിരവധി പേരെ എയർലിഫ്റ്റ് ചെയ്തു. വ്യോമസേനയുടെ സി - 130 ജെ, ഐ.എൽ - 76 വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനുണ്ട്. 27 ടൺ ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്തു. കൂടുതൽ സഹായവുമായി ഐ.എൻ.എസ് സുകന്യ ഉടനെത്തും. കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിയ 400ഓളം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DITWAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360