SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

രാജ്ഭവൻ പേരുമാറ്റത്തിൽ വിമർശനം, കഥയറിയാതെ ആട്ടം കാണൽ: ബംഗാൾ ഗവർണർ

e

കൊൽക്കത്ത: രാജ്ഭവന്റെ പേര് ലോക്ഭവൻ എന്നാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഗവർണർ തന്റെ തീരുമാനം പിൻവലിക്കണമെന്നുമുള്ള വിമർശനങ്ങൾ കഥയറിയാതെയുള്ള ആട്ടംകാണലാണെന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്.

ഗവർണറുടെ ഓഫീസിനും വസതിക്കും എന്ത് പേരിടണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയോ സംസ്ഥാന സർക്കാരോ അല്ല. കേന്ദ്രസർക്കാരും ഗവർണറുമാണ്. തന്റെ അഭ്യർത്ഥനപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമു 2023 മാർച്ച് 27 ന് രാജ്ഭവന്റെ പേര് ‘ജനരാജ്ഭവൻ’ എന്ന് പുനർനാമകരണം ചെയ്ത് താക്കോൽ മുഖ്യമന്ത്രിക്ക് കൈമാറിയതും അഭിമാനത്തോടെ അതവർ സ്വീകരിച്ചതും വിമർശകർ മറന്നുപോകുന്നു. രാജ്യത്താദ്യമായി രാജ്ഭവന്റെ പേരുമാറ്റണമെന്ന ആശയം ആവിഷ്കരിച്ചതും നടപ്പാക്കിയതും ബംഗാളിലാണെന്ന കാര്യത്തിൽ നാം അഭിമാനിക്കുകയാണ് വേണ്ടത്. പേരുമാറ്റം മാത്രമല്ല, രാജ്യത്തിന് മാതൃകയായ അനേകം ജനകീയ പരിപാടികൾക്കും ബംഗാളിലെ ‘ജനരാജ്ഭവൻ’ ആണ് മുൻകൈയെടുത്തത് - വിമർശനങ്ങൾക്ക് മറുപടിയായി ഗവർണർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360