SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 PM IST

ഒഡീഷയിൽ ചെറു വിമാനം തകർന്നുവീണു: 6 പേർക്ക് പരിക്ക്‌

uhju

ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കലയിൽ സ്വകാര്യ കമ്പനിയുടെ ചെറുവിമാനം തകർന്നുവീണ് ആറുപേർക്ക് പരിക്ക്. വിമാനത്തിലുണ്ടായിരുന്ന നാല് യാത്രക്കാർക്കും പൈലറ്റിനും കോപൈലറ്റിനുമാണ് പരിക്കേറ്റത്.

ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന വി.ടി-കെ.എസ്.എസ് രജിസ്ട്രേഷനുള്ള സെസ്ന ഗ്രാൻഡ് കാരവൻ 208ബി വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ തകർന്ന് വീണത്. ഒമ്പത് സീറ്റുകളുള്ള വിമാനമാണിത്. നിയന്ത്രണം നഷ്ടമായ വിമാനം മരത്തിൽ ഇടിച്ച ശേഷം ഒരു പാടത്തേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. ഉടനെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തെക്കുറിച്ച് എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അപകടത്തിൽ ഒഡീഷ വാണിജ്യ, ഗതാഗത മന്ത്രി ബി.ബി ജെന പ്രതികരിച്ചു. റൂർക്കലയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള ജൽഡയിലാണ് അപകടം സംഭവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാർ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിനെ സ്ഥിതിഗതികൾ അറിയിച്ചെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360