SignIn
Kerala Kaumudi Online
Friday, 23 October 2026 10.11 AM IST

മധുര എയിംസ് എന്തുകൊണ്ട് വന്നില്ല,​ മോദിയോട് ചോദിക്കണമെന്ന് സ്റ്റാലിൻ

dd

മധുര: പ്രധാനമന്ത്രി മധുരയിൽ വരുമ്പോൾ വിദ്യാഭ്യാസ ഫണ്ടുകൾ എന്തുകൊണ്ട് നൽകിയില്ലെന്ന് ചോദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

കീഴടി ഉത്ഖനന റിപ്പോർട്ട് എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ല? മധുര എയിംസ് എന്തുകൊണ്ട് വന്നില്ല? കോയമ്പത്തൂരിനെയും മധുര മെട്രോ റെയിലിനെയും കുറിച്ച് നമ്മൾ ചോദിക്കണം. തമിഴ്നാടിന് പ്രത്യേക പദ്ധതികളൊന്നും നൽകാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചോദിക്കണം.

മധുരയിലെ ഉത്തൻഗുഡിയിൽ ഇന്നലെ വൈകിട്ട് നടന്ന ഡി.എം.കെ ദക്ഷിണ മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

കേന്ദ്ര സർക്കാർ മന്ത്രിമാരുടെ മേൽ സമ്മർദ്ദം ചെലുത്തുന്നു. റെയ്ഡുകളെയൊന്നും ഞങ്ങളെ ഭയപ്പെടുത്തില്ല. എടപ്പാടി പളനിസാമിയാണ് ഭയപ്പെടുന്നത്. തമിഴ്നാടിന്റെ ആവശ്യങ്ങൾ കേൾക്കാൻ ധൈര്യമില്ലാത്ത ഒരു രാജ്യദ്രോഹിയായി ഇ.പി.എസ് മാറിയിരിക്കുന്നു- സ്റ്റാലിൻ പറഞ്ഞു.

വികസന പദ്ധതികൾ

ഉദ്ഘാടനം ചെയ്തു.

ഇന്നലെ രാവിലെ മധുരയിൽ വിവിധ വികസന പദ്ധതികൾ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിൽ വൈഗ നദിക്ക് കുറുകെ തമുക്കം മുതൽ നെൽപെട്ടൈയിലെ അണ്ണാ പ്രതിമ വരെ നിർമ്മിച്ച ഗോരിപാളയം ഫ്ലൈഓവർ, തിരുമംഗലം പ്രദേശത്തെ റെയിൽവേ ഫ്‌ളൈഓവർ, തിരുമംഗലംകല്ലിക്കുടി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നിർമ്മിച്ച വീര പാണ്ഡ്യ കട്ടബൊമ്മൻ ശാലൈ ഫ്ലൈഓവർ ശിവഗംഗ ജില്ലയിലെ വീരമംഗൈ വേലുനാച്ചിയർ മണിമണ്ഡപ സമുച്ചയത്തിൽ സ്ഥാപിച്ച ചക്രവർത്തി മരുതു പാണ്ഡ്യന്മാരുടെ പ്രതിമകൾ, 10,93,000 പേർക്ക് പ്രയോജനപ്പെടുന്ന സംയുക്ത കുടിവെള്ള പദ്ധതി, നവീകരിച്ച വണ്ടിയൂർ പാർക്ക്, എൻജിനിയറിംഗിലെ വിപുലീകരിച്ച പുതിയ ആഗോള മികവിന്റെ കേന്ദ്രം, 150 കോടി രൂപ നിക്ഷേപത്തിൽ 1,000 പേർക്ക് തൊഴിൽ നൽകുന്ന ഒരു കമ്പനിയുമായുള്ള കരാർ എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360