SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ജമ്മുകാശ്മീരിൽ വൻ പ്രതിഷേധം

h

ന്യൂഡൽഹി:യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ജമ്മു കാശ്‌മീരിൽ വൻ പ്രതിഷേധം. സ്‌ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ ഖമനേയിയുടെ ഫോട്ടോയും വഹിച്ച് ശ്രീനഗറിൽ ഐക്യരാഷ്ട്രസഭ ഓഫീസിലേക്ക് മാർച്ചു ചെയ്‌തു.ശ്രീനഗറിലെ ലാൽ ചൗക്കിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ അമേരിക്കയ്ക്കും ഇസ്രായേലിനും സഖ്യകക്ഷികൾക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. ഐക്യരാഷ്‌ട്രസഭാ ഓഫീസിൽ നിവേദനം നൽകാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ കടത്തിവിട്ടില്ല. തുടർന്ന് അവർ റോഡ് ഉപരോധിച്ച് അവിടെ കുത്തിയിരുന്നു. ഇന്നും പ്രതിഷേധം തുടരാനിടയുള്ളത് കണക്കിലെടുത്ത് ശ്രീനഗറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. രണ്ട് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.ശാന്തത പാലിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭ്യർത്ഥിച്ചു.പ്രതിഷേധം പൂർണമായും സമാധാന പരമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360