SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

ദയാവധം ആദ്യം നെതർലൻഡ്‌സിൽ, സ്വിറ്റ്സർലൻഡിൽ ആത്മഹത്യ ഡോക്ടറുടെ സഹായത്തോടെ

d

ന്യൂഡൽഹി: രക്ഷപെടൽ അസാദ്ധ്യമായ, അസഹനീയമായ വേദന അനുഭവിക്കുന്ന രോഗികൾക്ക് ദയാവധം

നിയമപരമായി അംഗീകരിച്ച ആദ്യ രാജ്യം നെതർലൻഡ്‌സാണ്. 2002 ഏപ്രിൽ നിയമം നിലവിൽ വന്നു. ഡോക്ടറുടെ സഹായത്തോടെയുള്ള മരണവും (അസി‌‌സ്‌റ്റ‌ഡ് സൂയിസൈഡ്) നെതർലൻഡ്‌സിൽ നിയമ വിധേയമാണ്. പിന്നാലെ ബെൽജിയവും (2002 മേയ്) നിയമവിധേയമാക്കി.മറ്റു പത്രണ്ട് രാജ്യങ്ങളിലും നിലവിലുണ്ട്.

സ്വിറ്റ്സർലൻഡിൽ 1942 മുതൽ രോഗികൾക്ക് ഫിസിഷ്യൻ-അസി‌‌സ്‌റ്റ‌ഡ് സൂയിസൈഡിന് അനുമതിയുണ്ട്. മരിക്കാൻ ആവശ്യമായ മരുന്നോ ഉപകരണമോ ഡോക്ടർ നൽകുകയും, ഡോക്ടറുടെ മേൽനോട്ടത്തിൽ രോഗി അത് സ്വന്തമായി ഉപയോഗിച്ച് ജീവൻ അവസാനിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ദയാവധത്തിൽ നിന്ന് വ്യത്യസ്തമാണിത്.

1995ൽ ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിറ്ററിയിൽ ദയാവധം അനുവദിക്കുന്ന നിയമം പാസാക്കിയെങ്കിലും ഫെഡറൽ പാർലമെന്റ് അത് റദ്ദാക്കിയിരുന്നു. യു.കെയിലും പോർച്ചുഗലിലും ദയാവധം നിയമ വിധേയമാക്കാനുള്ള ബിൽ നിലവിൽ പാർലമെന്റിന്റെ പരിഗണനയിലുണ്ട്.

# ദയാവധത്തിന്

രണ്ടു മാർഗ്ഗം


ദയാവധം രണ്ടുതരത്തിൽ നിറവേറ്റാം. ജീവൻ രക്ഷാമാർഗ്ഗങ്ങൾ (ഉദാ: വെന്റിലേറ്റർ, ഫീഡിംഗ് ട്യൂബ്) പിൻവലിച്ച് രോഗിയെ സ്വാഭാവിക മരണത്തിന് അനുവദിക്കാം (പാസീവ് യൂത്തനേഷ്യ). ഡോക്ടർ മരുന്നോ കുത്തിവയ്പോ നേരിട്ട് രോഗിക്ക് നൽകി ജീവൻ അവസാനിപ്പിക്കുന്നതാണ് മറ്റൊന്ന് (ആക്ടീവ് യൂത്തനേഷ്യ).


 ദയാവധം അംഗീകരിച്ച രാജ്യങ്ങൾ


ഓസ്ട്രിയ, ബെൽജിയം, കാനഡ, കൊളംബിയ, ഇക്വഡോർ, ലക്സംബർഗ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, യു.എസ് ( കാലിഫോർണിയ, കൊളറാഡോ, ഹവായ്, മെയ്ൻ, മൊണ്ടാന, ന്യൂജേഴ്സി, ന്യൂമെക്സിക്കോ, ഒറിഗൺ, വെർമോണ്ട്, വാഷിംഗ്ടൺ), ഓസ്ട്രേലിയ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360