SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ഭരണത്തിൽ മോദിക്ക് റെക്കാഡ്, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ചേർത്ത് 8,931 ദിവസം

narendramodi

ന്യൂഡൽഹി: ഏറ്റവും കൂടുതൽകാലം അധികാരപ്പദവി വഹിച്ച ഇന്ത്യൻ നേതാവെന്ന ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം. 2001 ഒക്‌ടോബർ ഏഴു മുതൽ 2014 മേയ് 21വരെ ഗുജറാത്ത് മുഖ്യമന്ത്രിയായും അതിനുശേഷം പ്രധാനമന്ത്രിയായും തുടരുന്ന മോദി,​ ഇന്നലെ അധികാരക്കസേരയിൽ 8,931 ദിവസങ്ങൾ പൂർത്തിയാക്കി. 8,930 ദിവസം അധികാരത്തിലിരുന്ന മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കാഡാണ് മറികടന്നത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് പ്രധാനമന്ത്രിയുടെ നേട്ടം എക്‌സിലൂടെ വെളിപ്പെടുത്തിയത്. അചഞ്ചലമായ സേവന, അർപ്പണ മനോഭാവമാണ് മുഖ്യമന്ത്രിയെന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും പുലർത്തിയതെന്ന് രാജ്നാഥ് പറഞ്ഞു. 2025 ഒക്‌ടോബർ 7ന് അദ്ദേഹം അധികാരക്കസേരയിൽ 25 വർഷം പൂർത്തിയാക്കിയിരുന്നു.

റെക്കാഡുകൾ പലത്

#ഏറ്റവും കൂടുതൽകാലം ഗുജറാത്ത് മുഖ്യമന്ത്രി

#സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച പ്രധാനമന്ത്രി

#ലോക്‌സഭയിൽ ഭൂരിപക്ഷം നേടിയ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രി (2014)

#രണ്ടുതവണ കാലാവധി പൂർത്തിയാക്കുകയും മൂന്നാംതവണ അധികാരത്തിൽ വരികയും ചെയ്‌ത കോൺഗ്രസ് ഇതര പ്രധാനമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360