SignIn
Kerala Kaumudi Online
Thursday, 25 June 2026 1.04 PM IST

പ്രൊഫസറിന്റെ പ്രണയാഭ്യർത്ഥന; ചെരുപ്പൂരി അടിച്ച് വിദ്യാർത്ഥികൾ

d

ബംഗളൂരു: മെഡിക്കൽ കോളേജ് ക്ലാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തി പ്രൊഫസർ. പിന്നാലെ പ്രൊഫസറെ ചെരുപ്പൂരി മർദ്ദിച്ച് വിദ്യാർത്ഥികൾ. ബംഗളൂരു സിദ്ധാർത്ഥ മെഡിക്കൽ കോളേജിലാണ് സംഭവം. മൈക്കിലൂടെ പ്രൊഫസർ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. പ്രകോപിതയായ വിദ്യാർത്ഥിനി ചോദ്യം ചെയ്തു. ഇതോടെ ക്ലാസ് മുറി സംഘർഷഭരിതമായി. പെൺകുട്ടി തന്നോട് നേരത്തെ 'ഐ ലവ് യു' എന്ന് പറഞ്ഞിരുന്നതായി പ്രൊഫസർ ആരോപിച്ചു. ഇത് പെൺകുട്ടി നിഷേധിച്ചു. തെളിവായി സി.സി ടിവി ദൃശ്യങ്ങളുണ്ടെന്ന് പ്രൊഫസർ. തുടർന്ന് നാളെ സംസാരിക്കാമെന്ന് പറഞ്ഞ് ഇറങ്ങിപ്പോകാൻ ശ്രമം. തനിക്ക് ഒന്നിനും താത്പര്യമില്ലെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് വിദ്യാർത്ഥിനിയും സഹപാഠികളും ചേർന്ന് പ്രൊഫസറെ തടഞ്ഞുനിറുത്തി ആക്രമിച്ചു. ചെരുപ്പുകൊണ്ട് അടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവമറിഞ്ഞ് കോളേജിലെത്തിയ പോലീസ് സാഹചര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360