SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത അന്തരിച്ചു

s

ബംഗളൂരു: നടൻ പ്രകാശ് രാജിന്റെ അമ്മ സുവർണ്ണലത (86) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ബംഗളൂരുവിലെ വസതിയിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ വൈകിട്ട് നടന്നു. അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പ്രകാശ് രാജ് പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. നടന്റെ ദുഃഖത്തിൽ നിരവധി പേർ അനുശോചിച്ചു.

ലളിതവും എന്നാൽ മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതമായിരുന്നു സ്വർണ്ണലതയുടേത്. കർണാടകയിലെ ഹൂബ്ലിയിലുള്ള ഒരു അനാഥാലയത്തിലാണ് അവർ വളർന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി നഴ്സിംഗ് പഠനം പൂർത്തിയാക്കിയ അവർ, പിന്നീട് ജോലിക്കായാണ് ബംഗളൂരുവിലേക്ക് മാറിയത്. തുടർന്ന് ഇവിടെ വച്ചാണ് പ്രകാശ് രാജിന്റെ പിതാവ് മഞ്ജുനാഥ് റായിയെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. പ്രകാശ് രാജിന് പുറമേ പ്രസാദ് രാജ് എന്ന മകനും മകളുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360