SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

കരസേനയിലെ കണ്ടിജന്റ് ഗ്രാന്റിൽ അഴിമതിയെന്ന് ലെഫ്. കേണലിന്റെ ഹർജി

f

സി.ബി.ഐക്കും, സി.എ.ജിക്കും നോട്ടീസ്

നടപടി ഡൽഹി ഹൈക്കോടതിയുടേത്

ന്യൂഡൽഹി: കരസേനയിലെ മെസ്, ഓഫീസ് ആവശ്യങ്ങൾക്ക് സാധനങ്ങൾ വാങ്ങാൻ രൂപീകരിച്ചിട്ടുള്ള വാർഷിക കണ്ടിജന്റ് ഗ്രാന്റിൽ വൻ അഴിമതിയെന്ന് ലെഫ്റ്റനന്റ് കേണൽ. കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്ന് ലെഫ്റ്റനന്റ് കേണൽ സുമിത് ഷിയോരൻ ഡൽഹി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹർജിയിൽ സി.ബി.ഐക്കും, സി.എ.ജിക്കും നോട്ടീസ് അയക്കാൻ ജസ്റ്റിസ് പ്രതീക് ജെലൻ ഉത്തരവിട്ടു. നാലാഴ്ചയ്‌ക്കകം നിലപാട് അറിയിക്കണം. മേയ് 19ന് വീണ്ടും പരിഗണിക്കും. ഡൽഹിയിൽ ജോലി ചെയ്‌തിരുന്ന 2024 കാലത്ത്, കരസേനാ ഉന്നത ഉദ്യോഗസ്ഥരുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് ലെഫ്റ്റനന്റ് കേണലിന്റെ അവകാശവാദം. മേലധികാരികൾക്ക് തെളിവുകൾ സഹിതം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. 2025 ജനുവരിയിൽ സി.ബി.ഐക്ക് പരാതി കൈമാറി. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തില്ല. പ്രതികാര നടപടിയെന്ന നിലയിൽ നാഗ്പൂരിലേക്ക് സ്ഥലംമാറ്റിയെന്നും ലെഫ്റ്റനന്റ് കേണലിന്റെ ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360