SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ശബരിമല യുവതീപ്രവേശനം: വാദം കേൾക്കൽ ഇന്നു മുതൽ

sabarimala

ന്യൂഡൽഹി: കേരളം മറ്റെന്നാൾ പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ,ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിലെ നിർണായക വാദംകേൾക്കൽ ഇന്ന് ആരംഭിക്കും. മതപണ്ഡിതരുടെയും സാമൂഹിക പരിഷ്‌ക്കർത്താക്കളുടെയും അഭിപ്രായം ശേഖരിച്ച ശേഷം കോടതി തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

അതിന് അടിസ്ഥാനമാക്കേണ്ട മതസ്വാതന്ത്ര്യം,അവകാശം,വിശ്വാസം,ആചാരം എന്നിവയുമായി ബന്ധപ്പെട്ട ഏഴു സുപ്രധാന നിയമപ്രശ്‌നങ്ങളിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ 9 അംഗ ഭരണഘടനാ ബെഞ്ച് വാദംകേൾക്കുന്നത്. ഈ വിധി അടിസ്ഥാനമാക്കിയാണ് അഞ്ചംഗ ബെഞ്ച് യുവതീപ്രവേശനം വേണോ,വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

വിവിധ മതവിഭാഗങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട 67 ഹർജികളാണ് പരിഗണിക്കുന്നത്. ഏപ്രിൽ 22ന് അവസാനിക്കുന്ന നിലയിൽ 8 ദിവസത്തെ വാദംകേൾക്കലാണ് നിശ്ചയിച്ചിരിക്കുന്നത്.

സൂര്യകാന്തിനു പുറമെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേഷ്, അഹ്സാനുദ്ദിൻ അമാനുള്ള, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്‌മല്യ ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ ജഡ്‌ജി.

യുവതീപ്രവേശനത്തെ എതിർത്ത് തിരുവിതാംകൂർ ദേവസ്വം ബോ‌ർഡ്,ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്,​പന്തളം രാജകുടുംബം തുടങ്ങിയ കക്ഷികൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദി ബോറ സമുദായത്തിലെ ചേലാക‌ർമ്മവും മുസ്ലീം പള്ളികളിൽ പ്രവേശിക്കുന്നതിനുള്ള വിലക്കും ചോദ്യംചെയ്‌ത ഹർജികളിലും വാദംകേൾക്കും. സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്‌ത പാഴ്സി വനിതയെ അവരുടെ ക്ഷേത്രത്തിൽ പ്രവേശനം വിലക്കുന്നതിരെയുള്ള ഹർജികളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. മലയാളിയായ മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.

എതിർക്കുന്നവർക്ക് ഒമ്പതാം തീയതി വരെ

1.യുവതീപ്രവേശനത്തെ എതിർക്കുന്നവരെ ഇന്നു മുതൽ 9 വരെ കേൾക്കും.

2.യുവതീപ്രവേശനം അനുവദിച്ച വിധിയെ പിന്തുണയ്ക്കുന്നവർക്ക് 14 മുതൽ 16 വരെ വാദം പറയാം

3.മറുവാദം പറയാൻ 21ന് ഇരുഭാഗത്തിനും അവസരം

4.അമിക്കസ് ക്യൂറിയെ 22ന് കേൾക്കും

 യു​വ​തീ​ ​പ്ര​വേ​ശ​നം സ​ർ​ക്കാ​ർ​ ​എ​തി​ർ​ക്കും

യു​വ​തീ​പ്ര​വേ​ശ​ന​ത്തെ​ ​എ​തി​ർ​ക്കു​ന്ന​വ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ക​ത്ത് ​സു​പ്രീം​കോ​ട​തി​യി​ലെ​ ​സ​‌​ർ​ക്കാ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​നി​ഷെ​ ​രാ​ജ​ൻ​ ​ശ​ങ്ക​ർ,​ ​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ക്ക് ​കൈ​മാ​റി.​ ​ഇ​ന്നു​ ​മു​ത​ൽ​ ​കേ​ര​ള​ത്തി​ലെ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​ഒ​മ്പ​തു​ ​വ​രെ​യാ​ണ് ​യു​വ​തീ​പ്ര​വേ​ശ​ന​ത്തെ​ ​എ​തി​ർ​ക്കു​ന്ന​വ​രു​ടെ​ ​വാ​ദം​ ​വി​ശാ​ല​ബെ​ഞ്ച് ​കേ​ൾ​ക്കു​ന്ന​ത്.
മ​ത​സ്വാ​ത​ന്ത്ര്യം​ ​ഉ​റ​പ്പു​ന​ൽ​കു​ന്ന​ ​ഭ​ര​ണ​ഘ​ട​ന​യി​ലെ​ ​അ​നു​ച്ഛേ​ദം​ 25,​​​ ​മ​ത​ത്തി​ന്റെ​ ​ഉ​ന്ന​ന​മ​ന​ത്തി​ലേ​ക്ക് ​ന​യി​ക്കു​ന്ന​ ​പ്ര​വൃ​ത്തി​ക​ൾ​ക്കും​ ​ബാ​ധ​ക​മാ​ണെ​ന്ന് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ക്കും.​ ​മ​ത​ത്തി​ന്റെ​ ​അ​വി​ഭാ​ജ്യ​ ​ഘ​ട​ക​ങ്ങ​ളാ​യ​ ​ആ​ചാ​ര​ങ്ങ​ൾ,​​​ ​അ​നു​ഷ്ഠാ​ന​ങ്ങ​ൾ,​​​ ​ച​ട​ങ്ങു​ക​ൾ,​​​ ​ആ​രാ​ധ​നാ​രീ​തി​ക​ൾ​ ​എ​ന്നി​വ​ ​ഭ​ര​ണ​ഘ​ട​ന​ ​ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ടെ​ന്നും​ ​വ്യ​ക്ത​മാ​ക്കും.​ ​അ​യ്യ​പ്പ​ന്മാ​ർ​ ​പ്ര​ത്യേ​ക​ ​വി​ശ്വാ​സ​ ​സ​മൂ​ഹ​മാ​ണോ​യെ​ന്ന​തി​ലും​ ​നി​ല​പാ​ട് ​അ​റി​യി​ച്ചേ​ക്കും.​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ജ​യ്ദീ​പ് ​ഗു​പ്‌​ത​യാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന് ​വേ​ണ്ടി​ ​ഹാ​ജ​രാ​കു​ന്ന​ത്.​ ​മ​ത​പ​ണ്ഡി​ത​രു​ടെ​യും​ ​സാ​മൂ​ഹി​ക​ ​പ​രി​ഷ്‌​ക്ക​ർ​ത്താ​ക്ക​ളു​ടെ​യും​ ​അ​ഭി​പ്രാ​യം​ ​ശേ​ഖ​രി​ച്ച​ ​ശേ​ഷം​ ​കോ​ട​തി​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യെ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360