SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

വീരപ്പന്റെ ഭാര്യയും  മത്സര രംഗത്ത്

d

ചെന്നൈ: കൃഷ്ണഗിരി നിയമസഭാ മണ്ഡലത്തിൽ തമിഴ് സംഘടനയായ തമിഴക വാഴ്വുരിമൈ കച്ചി (ടി.വി.കെ) സ്ഥാനാർത്ഥിയായി വിദ്യയുടെ അമ്മ മുത്തുലക്ഷ്മി വീരപ്പനും മത്സരിക്കുന്നു. ഭർത്താവിന്റെ മരണശേഷം,2006ൽ ധർമ്മപുരി പെന്നഗ്രാം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മുത്തുലക്ഷ്മി പരാജയപ്പെട്ടിരുന്നു. തമിഴക വാഴ്വുരിമൈ കച്ചി പാർട്ടി നേരത്തെ ഭരണകക്ഷിയായ ഡി.എം.കെ നയിക്കുന്ന മുന്നണി സഖ്യകക്ഷിയായിരുന്നു. സീറ്റ് വിഭജന ചർച്ചകൾക്കിടയിലെ അഭിപ്രായ വ്യത്യാസത്താൽ പാർട്ടി സ്ഥാപകൻ എസ്. വേൽമുരുകൻ സഖ്യം വിടുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമ്പോഴെല്ലാം ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുത്തു ലക്ഷ്മി പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360