SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

കുളച്ചലിലിന്റെ താരമാകും; ആത്മവിശ്വാസവുമായി താരകൈ കത്ബർട്ട്

1

നാഗർകോവിൽ: കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വിളവംകോട് ലഭിച്ച വിജയം കുളച്ചലിൽ ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവിടത്തെ കോൺഗ്രസ് സ്ഥാനാ‌ർത്ഥി താരകൈ കത്ബർട്ട്. കുളച്ചലിന്റെ ജനപ്രതിനിധിയാകുമെന്ന് ഉറപ്പാണെന്ന് താരകൈ പറയുന്നു. ജനങ്ങളെ സേവിക്കാൻ അഞ്ചുവർഷത്തേക്ക് അവസരം ലഭിക്കുമെന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. കോൺഗ്രസ്‌ പാർട്ടിക്കും ജനങ്ങൾക്കും ഞാൻ പുതിയ ആളല്ല, എന്നെ കുളച്ചലിലെ ജനങ്ങൾക്ക് അറിയാം.വിളവംകോട്ടിലും കോൺഗ്രസ് വിജയിക്കും.

വിളവങ്കോട് കോൺഗ്രസിന്റെ കോട്ടയാണ്. അവിടെ ഇന്ത്യ സഖ്യ സ്ഥാനാർത്ഥി ടിടി. പ്രവീൺ വിജയിക്കും. തനിക്ക് പകരം പ്രവീൺ ഇനി വിളവങ്കോട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും താരകൈ കേരള കൗമുദിയോട് പറഞ്ഞു. അവിടത്തെ ബി.ജെ.പി സ്ഥാനാ‌ർത്ഥി വിജധരണി കോൺഗ്രസ് എം.എൽ.എ ആയിരിക്കെ, സ്വന്തം ലാഭത്തിന് വേണ്ടി ബി.ജെ.പിയിൽ പോയതാണെന്നും താരകൈ ആരോപിച്ചു. കുളച്ചലിൽ ആദ്യമായാണ് ഒരു വനിത മത്സരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360