SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

 ബിറ്റ്‌കോയിൻ തട്ടിപ്പ് കോൺ. എം.എൽ.എയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്

e

ബംഗളൂരു: ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് എം.എൽ.എയും മലയാളിയുമായ എൻ.എ ഹാരിസിന്റെ വസതിയിൽ ഇ.ഡി റെയ്ഡ്. ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഉമർ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമുൾപ്പെടെ 12 ഇടത്ത് പരിശോധന നടന്നു.

ഹാക്കർ ശ്രീകൃഷ്ണ രമേശ് എന്ന ശ്രീക്കി മുഖ്യപ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ശ്രീക്കിയുടെ അടുത്ത സഹായികളാണ് മുഹമ്മദ് ഹാരിസും ഉമർ ഫാറൂഖുമെന്നാണ് വിവരം.

ദേശീയ, അന്തർദ്ദേശീയ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ബിറ്റ്‌കോയിനുകൾ മോഷ്ടിക്കുക, ക്രിപ്റ്റോ വാലറ്റുകളിൽ നിന്ന് ഡിജിറ്റൽ ആസ്തികൾ തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഷ്ടിച്ച ബിറ്റ്‌കോയിനുകൾ വിവിധ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുകയും ആ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത് വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360