SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

അശോക് കുമാർ ലഹിരി നീതി ആയോഗ് വൈസ് ചെയർമാൻ

d

അഞ്ച് മുഴുവൻ സമയ അംഗങ്ങളെയും നിയമിച്ചു

ന്യൂഡൽഹി: മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് അശോക് കുമാർ ലഹിരിയെ നീതി ആയോഗ് വൈസ് ചെയർമാനായി കേന്ദ്രസർക്കാ‌ർ നിയമിച്ചു. മുൻ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ,​ സാമ്പത്തിക വിദഗ്ദ്ധൻ കെ.വി. രാജു,​ ശാസ്ത്രജ്ഞൻ ഗോബർദ്ധൻ ദാസ്,​ ഡൽഹി എയിംസ് മുൻ ഡയറക്‌ടർ എം. ശ്രീനിവാസ്,​ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അഭയ് കരന്ദികർ എന്നിവരെ മുഴുവൻ സമയ അംഗങ്ങളായും നിയോഗിച്ചു. ചുമതലയേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്‌ക്ക്,​ നിയമിക്കപ്പെട്ടവരുടെ അനുഭവപരിചയം ശക്തി പകരുമെന്ന് മോദി ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360